കേരളം

kerala

ETV Bharat / state

സി പി എം കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമിക്കുന്നു: കെ മുരളീധരന്‍ - നേമം കേരളത്തിലെ ഗുജറാത്തെന്ന് കുമ്മനം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ 28 അകമ്പടി വാഹനങ്ങളും ആംബുലൻസുമുണ്ട്. ഇത് ധൂർത്താണ്. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. ഇത് ഭരണത്തെ ബാധിക്കുന്ന അവസ്ഥയാണെന്നും മുരളീധരന്‍

K Muraleedharan against CPIM news  CPM trying to make Kerala as a Gujarat  സി പി എം കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമിക്കുന്നു  നേമം കേരളത്തിലെ ഗുജറാത്തെന്ന് കുമ്മനം  കേരളത്തിലെ വികസനത്തെ കുറിച്ച് കെ മുരളീധരന്‍
സി പി എം കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമിക്കുന്നു; കെ മുരളീധരന്‍

By

Published : Apr 29, 2022, 12:42 PM IST

Updated : Apr 29, 2022, 1:33 PM IST

തിരുവനന്തപുരം:നേമം കേരളത്തിലെ ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്‍റെ പ്രസ്താവനയെ എതിര്‍ത്തിരുന്ന സി പി എം നിലവില്‍ കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് കെ മുരളീധരന്‍. നിയസഭ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു കുമ്മനത്തിന്‍റെ പ്രസ്താവന. ഇതിനെ പിന്നാലെ കടുത്ത വിമര്‍ശനവുമായി സി പി എം രംഗത്ത് വന്നിരുന്നു.

സി പി എം കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമിക്കുന്നു: കെ മുരളീധരന്‍

ഗുജറാത്തിൽ നിന്ന് കേരളം എന്താണ് പഠിച്ചതെന്ന് അറിയണം. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരളത്തിൽ നിന്ന് ഗുജറാത്തിലേക്ക് ഉദ്യോഗസ്ഥർ പഠിക്കാൻ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കൂടിക്കാഴ്ചയിൽ ഇരുവരും എന്താണ് സംസാരിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഗുജറാത്തിലെ ബി ജെ പി സർക്കാർ മതേതര മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നവരാണെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഒരു വർഷത്തെ ഭരണ നേട്ടം വട്ടപ്പൂജ്യമാണ്. അനാവശ്യമായ ധൂർത്താണ് കേരളത്തിൽ നടക്കുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ 28 അകമ്പടി വാഹനങ്ങളും ആംബുലൻസുമുണ്ട്. ഇത് ധൂർത്താണ്. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. ഇത് ഭരണത്തെ ബാധിക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ അസുഖമറിയാൻ ആകാംക്ഷയുണ്ടെന്നും മുരളീധരൻ പറഞ്ഞു. പൊലീസിന്‍റെ പ്രവർത്തനം മികച്ചതെന്ന് പറയുന്ന കാനം രാജേന്ദ്രൻ എ ഐ എസ് എഫുകാർക്കും പൊലിസിൽ നിന്നും ഇടക്കിടയ്ക്ക് ഉമ്മ കിട്ടുന്നത് മറന്നോയെന്നും ചോദിച്ചു.

Last Updated : Apr 29, 2022, 1:33 PM IST

For All Latest Updates

ABOUT THE AUTHOR

...view details