തിരുവനന്തപുരം:അഴിമതിയില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിസി നിയമനത്തില്‍ തന്‍റെ അഭിപ്രായം മുസ്‌ലിം വിരുദ്ധമായി സിപിഎം പ്രചരിപ്പിച്ചുവെന്നും പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു.
സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി - nk premachandran mp
ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിസി നിയമനത്തില്‍ തന്‍റെ അഭിപ്രായം മുസ്‌ലിം വിരുദ്ധമായി സിപിഎം പ്രചരിപ്പിച്ചുവെന്നും എന്‍.കെ പ്രേമചന്ദ്രന്‍
![സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നു ശ്രീനാരായണ ഓപ്പൺ സർവകലാശാല nk premachandran mp cpm tries community polarization says nk premachandran](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9258118-thumbnail-3x2-tvm.jpg)
സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി
സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി
യോഗ്യതയുള്ളവര്‍ നിയമിക്കപ്പെടണമെന്നാണ് താന്‍ പറഞ്ഞത്. മതിയായ യോഗ്യതകളില്ലാത്ത പല നിയമനങ്ങളും സര്‍വകലാശാലയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രോ.വിസിയുടെ നിയമനം ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണത്തില്‍ നയപരമായ തീരുമാനം മുന്നണി ഇതുവരെ എടുത്തിട്ടില്ല. അത് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വെല്‍ഫെയര്‍ പാര്‍ട്ടി തന്നെ സഹായിച്ചിരുന്നെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
Last Updated : Oct 21, 2020, 4:43 PM IST