തിരുവനന്തപുരം:സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ തന്നെ നടക്കണമെന്ന കാര്യത്തില്‍ കടുംപിടിത്തം ആവശ്യമില്ലെന്ന് സിപിഎം. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം സ്വീകരിച്ചാല്‍ മതി.
കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വിഷയത്തെ വലിച്ചിഴക്കാതിരിക്കാനാണ് ഇത്തരമൊരു നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. നിയമപരമായ നടപടി ഗവര്‍ണര്‍ സ്വീകരിക്കുമോയെന്ന് നോക്കിയ ശേഷം മാത്രം കടുത്ത നിലപാട് എന്നാണ് നേതൃത്വത്തിലെ ധാരണ. ഗവര്‍ണറുടെ തുടര്‍ച്ചയായുള്ള സര്‍ക്കാര്‍ വിരുദ്ധ നടപടികളില്‍ കടുത്ത എതിര്‍പ്പാണ് സിപിഎമ്മിനുള്ളത്.