തിരുവനന്തപുരം :ഫെബ്രുവരിയില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രായപരിധി മാനദണ്ഡമാക്കിയാല്‍ പുറത്താകുന്നത് അഞ്ച് പ്രമുഖ നേതാക്കള്‍. കഴിഞ്ഞ തൃശൂര്‍ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രായപരിധി 75 ആയി നിശ്ചയിച്ചത്. ഈ മാനദണ്ഡം ഇക്കുറിയും കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ മുതിര്‍ന്ന നേതാക്കളായ എം.എം മണി, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവര്‍ പുറത്താകും.
മുഖ്യമന്ത്രി പിണറായി വിജയന് 75 പിന്നിട്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം സി.പി.എം സെക്രട്ടറിയേറ്റില്‍ തുടരാനാണ് സാധ്യത. പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താകുന്നവരില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ ഒഴികെ മറ്റ് നാലുപേരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.