കേരളം

kerala

ETV Bharat / state

സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം; മെഗാ തിരുവാതിര ചർച്ചയായേക്കും - സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം, അതിലെ പാർട്ടി ഇടപെടലുകൾ മൂലം ഉണ്ടായ വിവാദം എന്നിവ സമ്മേളനത്തിൽ ചർച്ചയാവും.

cpm thiruvananthapuram district conference starts today  cpm thiruvananthapuram district conference mega thiruvathira controversy  cpm mega thiruvathira  സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം  മെഗാ തിരുവാതിര വിവാദം
സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കമാകും

By

Published : Jan 14, 2022, 9:16 AM IST

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് പാറശാലയിൽ ഇന്ന് തുടക്കമാകും. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഒരു ടേം കൂടി തുടരുമെന്നാണ് സൂചന. എന്നാൽ ജില്ല കമ്മിറ്റിയിൽ യുവനിരയെത്തും.

അതേസമയം, സമ്മേളനത്തിനു മുൻപേ സമ്മേളനം വിവാദമാകാൻ കാരണമായ മെഗാ തിരുവാതിര വിഷയം സമ്മേളനത്തിൽ ചർച്ചയാകും. അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം, അതിലെ പാർട്ടി ഇടപെടലുകൾ മൂലം ഉണ്ടായ വിവാദം, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സിറ്റിങ് മേയർ കെ.ശ്രീകുമാറിൻ്റെയും ജില്ല കമ്മിറ്റി അംഗം പുഷ്‌പലതയുടെയും തോൽവി, അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും സമ്മേളനത്തിൽ ചർച്ചയാവും.

Also Read: 2 കിലോ സ്വർണം, 4 കിലോ വെള്ളി, 25 ലക്ഷം: ഒരു വീട്ടില്‍ നിന്ന് കവർന്നതാണ്!!!

ABOUT THE AUTHOR

...view details