കേരളം

kerala

ETV Bharat / state

സ്ഥാനാർഥികളുടെ പട്ടിക കൈമാറി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് വീണ്ടും മത്സരിക്കും. സ്ഥാനാർഥികളുടെ പട്ടിക ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറി

cpm thiruvananthapuram  candidates list  സ്ഥാനാർഥികളുടെ പട്ടിക  സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി  കേരളാ നിയമസഭ തെരഞ്ഞെടുപ്പ്
സ്ഥാനാർഥികളുടെ പട്ടിക കൈമാറി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

By

Published : Mar 3, 2021, 3:06 PM IST

തിരുവനന്തപുരം: ജില്ലയിലെ സി.പി.എം സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി പാര്‍ട്ടി ജില്ലാ കമ്മിറ്റി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് വീണ്ടും മത്സരിക്കും. സിറ്റിംഗ് എം.എല്‍.എ മാരായ സി.കെ.ഹരീന്ദ്രന്‍ (പാറശാല), കെ.ആന്‍സലന്‍(നെയ്യാറ്റിന്‍കര), വി.ജോയി(വര്‍ക്കല), ഡി.കെ.മുരളി(വാമനപുരം), വി.കെ.പ്രശാന്ത്(വട്ടിയൂര്‍കാവ്), ഐ.ബി.സതീഷ്(കാട്ടാക്കട) എന്നിവരും വീണ്ടും മത്സരിക്കും.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എസ്.അംബിക, അരുവിക്കര മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു, നേമം വി.ശിവന്‍കുട്ടി എന്നിവരാണ് മറ്റ് മണ്ഡലങ്ങളിലേക്ക് ജില്ലാ നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ ഇടം നേടിയത്. സ്ഥാനാർഥികളുടെ പട്ടിക ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറി.

ABOUT THE AUTHOR

...view details