കേരളം

kerala

ETV Bharat / state

ഗവർണറുടേത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം, രാഷ്‌ട്രീയമായി നേരിടും: എം വി ഗോവിന്ദൻ

നവംബര്‍ 15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് എം വി ഗോവിന്ദൻ.

cpm state secretary mv govindan  mv govindan against kerala governor  mv govindan arif muhammed khan  എം വി ഗോവിന്ദൻ  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  ഗവർണർക്കെതിരെ സിപിഎം  ഗവർണർക്കെതിരെ എം വി ഗോവിന്ദൻ  കേരളത്തിലെ ഉന്നത വിദ്യാഭാസ മേഖല  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  രാജ്ഭവന്‍ മാര്‍ച്ച്
ഗവർണറുടേത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം, രാഷ്‌ട്രീയമായി നേരിടും: എം വി ഗോവിന്ദൻ

By

Published : Nov 6, 2022, 4:35 PM IST

തിരുവനന്തപുരം: സര്‍ക്കാറിനെതിരായ ഗവര്‍ണറുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ ഉന്നത വിദ്യാഭാസ മേഖല തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇഷ്‌ടക്കാരെ വിവിധ സര്‍വകലാശാലകളില്‍ വിസിമാരാക്കാനാണ് ഗവര്‍ണറും സംഘപരിവാറും ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

എം വി ഗോവിന്ദൻ മാധ്യമങ്ങളോട്

വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. ഭരണഘടന വിരുദ്ധമായി സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. സംഘപരിവാറിന്‍റെ ഈ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

നവംബര്‍ 15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷത്തെ ദേശീയ നേതാക്കള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകും. എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ.

'കേരളത്തിലെ കോൺഗ്രസിന് ഗവർണർ അനുകൂല നിലപാട്': സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുന്ന ഗവര്‍ണറുടെ പ്രവര്‍ത്തനത്തെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും പരസ്യമായി ഗവര്‍ണര്‍ക്ക് വേണ്ടി വാദിക്കുകയാണ്. എന്നാല്‍ കെ.മുരളീധരനെ പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ലീം ലീഗ്, ആര്‍എസ്‌പി തുടങ്ങിയ യുഡിഎഫ് കക്ഷികളും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു. ഇത്തരം നിലപാടുകളെ സ്വാഗതം ചെയ്യുന്നതായും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details