കേരളം

kerala

ETV Bharat / state

പേഴ്‌സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ല, സർക്കാർ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്നത് മാധ്യമസൃഷ്‌ടി : കോടിയേരി ബാലകൃഷ്‌ണൻ - കോടിയേരി ബാലകൃഷ്‌ണൻ ഗവർണർ പ്രശ്‌നം

ഗവര്‍ണറും സര്‍ക്കാരും സംഘര്‍ഷത്തില്‍ നില്‍ക്കേണ്ട സംവിധാനങ്ങളല്ല, യോജിച്ച് പോകേണ്ടവയെന്ന് കോടിയേരി

kodiyeri balakrishnan on governor issue  cpm state secretary personal staff pension  കോടിയേരി ബാലകൃഷ്‌ണൻ ഗവർണർ പ്രശ്‌നം  പേഴ്‌സണൽ സ്റ്റാഫ് വിവാദം
സർക്കാർ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്നത് മാധ്യമസൃഷ്‌ടി, പേഴ്‌സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ല; കോടിയേരി ബാലകൃഷ്‌ണൻ

By

Published : Feb 20, 2022, 5:53 PM IST

Updated : Feb 20, 2022, 6:13 PM IST

തിരുവനന്തപുരം : ഗവർണർ-സംസ്ഥാന സർക്കാർ പോരിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ല. ഗവർണർ വിഷയത്തിൽ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്ന വാർത്ത മാധ്യമ സൃഷ്‌ടിയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പേഴ്‌സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ല, സർക്കാർ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്നത് മാധ്യമസൃഷ്‌ടി : കോടിയേരി ബാലകൃഷ്‌ണൻ

സർക്കാർ ആ സമയത്ത് നോക്കിയത് ഭരണഘടനാപ്രതിസന്ധി രമ്യമായി എങ്ങനെ പരിഹരിക്കാം എന്നത് മാത്രമാണ്. പ്രശ്‌ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുക. അതേസമയം ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലം നേരിടുക തന്നെ ചെയ്യും. പ്രശ്‌നമുണ്ടായാൽ പരിഹരിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത് രാഷ്ട്രീയ നേതൃത്വം അറിഞ്ഞല്ലെന്ന സിപിഐ നിലപാടും കോടിയേരി തള്ളി. ഗവര്‍ണറെ മുഖ്യമന്ത്രി കാണുന്നതിന് രാഷ്ട്രീയ നേതൃത്വം അറിയേണ്ട കാര്യമില്ല. സിപിഐ ഒരു അഭിപ്രായം പറഞ്ഞതുകൊണ്ട് അവര്‍ പ്രതിപക്ഷത്തിന്‍റെ കൂടെയായെന്ന് കരുതേണ്ട ആവശ്യമില്ല. രണ്ട് പാര്‍ട്ടികള്‍ക്ക് വ്യത്യസ്‌ത അഭിപ്രായം ഉണ്ടാകുക സ്വാഭാവികമാണ്. വ്യത്യസ്‌തമായ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും യോജിച്ച് തന്നെ മുന്നോട്ടുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

പാര്‍ട്ടി പരിപാടിയില്‍തന്നെ പറയുന്നത് ഗവര്‍ണര്‍ പദവിവേണ്ട എന്നാണ്. എന്നാല്‍ ഫെഡറല്‍ സംവിധാനത്തില്‍ രാജ്യത്ത് ഗവര്‍ണര്‍ പദവിയുണ്ട്. അതുകൊണ്ട് അതനുസരിച്ച് മുന്നോട്ടുപോകുന്നു. ഗവര്‍ണറും സര്‍ക്കാരും സംഘര്‍ഷത്തില്‍ നില്‍ക്കേണ്ട സംവിധാനങ്ങളല്ല. യോജിച്ച് പോകേണ്ടവയാണെന്നും കോടിയേരി വ്യക്തമാക്കി.

പേഴ്‌സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ല

1984 മുതൽ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. എല്ലാ ഗവൺമെന്‍റുകളും അംഗീകരിച്ചതാണിത്. 5 വർഷത്തേക്കാണ് പേഴ്‌സണൽ സ്റ്റാഫിന്‍റെ നിയമനം. അത് 2 വർഷം കൂടുമ്പോഴാണെന്നത് തെറ്റായ പ്രചാരണമാണ്.

കാര്യങ്ങൾ നടത്തി കൊണ്ടുപോകാൻ പേഴ്‌സണൽ സ്റ്റാഫ് വേണം. അതുകൊണ്ടാണ് നഗരസഭ ചെയർപേഴ്‌സൺമാർക്കും പിഎമാരെ നൽകുന്നത്. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് ഗവർണർക്ക് ഇപ്പോഴാകാം വിവരം ലഭിച്ചത്. ഗവർണർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ അതിനെ സിപിഎം എതിർത്തിട്ടുണ്ട്. ആ നിലപാട് തുടർന്നുമുണ്ടാകും. ഇപ്പോൾ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 'ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണം'; കേന്ദ്രത്തോട് സംസ്ഥാനം

Last Updated : Feb 20, 2022, 6:13 PM IST

ABOUT THE AUTHOR

...view details