തിരുവനന്തപുരം: ആര്‍എസ്എസ് മതതീവ്രവാദം പ്രചരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. മതനിരപേക്ഷത തകര്‍ക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. അത് നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഈ മൃതുഹിന്ദുത്വ സമീപനമാണ് രാജ്യത്തെ ബിജെപിയെ വളര്‍ത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രചരിപ്പിക്കുകയാണ്. ചില മുസ്ലീം സംഘടനകള്‍ ഇതിനു ബദലായും പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. അതുകൊണ്ടാണ് പള്ളികളില്‍ പ്രതിഷേധിക്കാന്‍ ലീഗ് ആവശ്യപ്പെട്ടത്. മതനിരപേക്ഷത തകര്‍ക്കുകയാണ് ഇവരുടെയെല്ലാം ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.