തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്‍റെ പേരില്‍ പൊലീസ് അനാവശ്യമായി പൊതുജനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. നിയമം ലംഘിക്കാത്ത ആരെയും പൊലീസ് പിഴയിട്ടതായി അറിയില്ല. അനാവശ്യമായി പിഴയിടണമെന്ന വാശി സര്‍ക്കാരിനില്ല. നിയമം ലംഘിച്ചവര്‍ക്ക് ചായ വാങ്ങി കൊടുക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
'പൊലീസിന്‍റെ സേവനം കൂടി കാണണം'; ന്യായീകരിച്ച് എ.വിജയരാഘവന്‍ - സിപിഎം സംസ്ഥാന സെക്രട്ടറി
അനാവശ്യമായി പിഴയിടണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.
പൊലീസിനെ ന്യായീകരിച്ച് എ.വിജയരാഘവന്‍
Also Read: തൊടുപുഴയിൽ വീട്ടമ്മയ്ക്ക് നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ മർദനം
വിമര്‍ശനം മാത്രമല്ല കൊവിഡ് കാലത്തെ പൊലീസിന്‍റെ സേവനം കൂടി കാണണമെന്നും വിജയരാഘവന്‍ പറഞ്ഞു. പൊലീസ് അതിക്രമം കാണിച്ചുവെന്ന രീതിയിൽ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് വിജയരാഘവന്‍റെ വിശദീകരണം.
Last Updated : Aug 9, 2021, 7:29 PM IST