തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഗവർണർക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായേക്കും. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയും യോഗത്തില്‍ ചര്‍ച്ചയാകും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും പ്രിയ വര്‍ഗീസ് നിയമനവും ചര്‍ച്ചയാകും - കണ്ണൂര്‍ സര്‍വ്വകലാശാല
ഗവർണർക്കെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായേക്കും.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും പ്രിയ വര്‍ഗീസ് നിയമനവും ചര്‍ച്ചയാകും
പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ സാഹചര്യത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യാനാകും തീരുമാനം.
കെ സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല പ്രസ്‌താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നതയും സിപിഎം ചർച്ച ചെയ്യും. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്. ഇക്കാര്യങ്ങളും ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്തേക്കും.