തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് (ഡിസംബര്‍ 29) ചേരും (CPM State Secretariat Meeting). നവകേരള സദസും (Navakerala Sadas) ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ (Parliament Election 2024) ഒരുക്കങ്ങളും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും. എറണാകുളം ജില്ലയിലെ നിയമസഭ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും നവകേരള സദസില്‍ 6 ലക്ഷത്തിലധികം പരാതികളായിരുന്നു ലഭിച്ചിരുന്നത്.
പരാതികള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്താനായി സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. പരാതി പരിഹാരവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും ഇന്നത്തെ യോഗം വിലയിരുത്താനാണ് സാധ്യത. മുന്‍ നിശ്ചയിച്ച പ്രകാരം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് (KB Ganesh Kumar and Kadannappally Ramachandran Swearing Ceremony).
മന്ത്രിസഭയിലേക്ക് എത്തുന്ന കെബി ഗണേഷ് കുമാര്‍ സിനിമ വകുപ്പും കൂടി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനോട് (Pinarayi Vijayan) ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യാനാണ് സാധ്യത. നിലവില്‍ കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പും നല്‍കാനാണ് ധാരണ.