തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പതിനഞ്ചാം തീയതി നടത്താനിരിക്കുന്ന രാജ്ഭവൻ മാർച്ചിന്‍റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് - CPM KERALA NEWS
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന്‍റെ തുടർ നടപടികൾ ചർച്ച ചെയ്യും. രാജ്ഭവൻ മാർച്ചിന്‍റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന്‍റെ തുടർ നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം ലഭിച്ചത്. ഇതിനിടെ ഇന്നലെ(10.11.2022) കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
യുജിസി നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകാനാണ് സാധ്യത.