തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് (ചൊവ്വ) ചേരും. നിലവിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. ജില്ലാ സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളും ഇന്നത്തെ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
രൂക്ഷമായ കൊവിഡ് വ്യാപനത്തിനിടയിൽ ജില്ലാ സമ്മേളനങ്ങൾ നടത്തിയതും തിരുവാതിര അടക്കമുള്ള പരിപാടികൾ നടത്തിയതും വിമർശനത്തിനിടയായിരുന്നു. കൂടാതെ മാറ്റി വച്ച ആലപ്പുഴ ജില്ലാ സമ്മേളനം എപ്പോൾ വേണമെന്ന കാര്യവും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.