തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പും നിയമസഭ കയ്യാങ്കളി കേസും ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് അറിവുണ്ടെന്നും തട്ടിപ്പ് ശ്രദ്ധയില്‍പെട്ടിട്ടും തടയുന്നതില്‍ തൃശ്ശൂര്‍ ജില്ല കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നുമുള്ള പരാതികള്‍ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യും.
നിയമസഭ കയ്യാങ്കളി കേസിലെ തുടര്‍ നടപടികളും യോഗം പരിശോധിക്കും. വി. ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയമായി എങ്ങനെ നേരിടാമെന്നാണ് സിപിഎം ആലോചന.