കേരളം

kerala

ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് - CPM kerla news

സിഎജി റിപ്പോര്‍ട്ടും തുടര്‍ വിവവാദങ്ങളുംം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്‍റെ വിശദീകരണം യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കും.

CPM state secretariat meeting today
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

By

Published : Feb 14, 2020, 2:02 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ സിഎജി റിപ്പോര്‍ട്ടും തുടര്‍ വിവാദങ്ങളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്‍റെ വിശദീകരണം യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കും. സിഎജി റിപ്പോര്‍ട്ടിനെ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കത്തെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയാണ് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്. എന്നാൽ പ്രതിപക്ഷം രാഷ്‌ട്രീയമായി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണ് എന്ന ധാരണയാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്ന കരുതലോടെ വിഷയത്തെ നേരിടാനാണ് നേതൃത്വത്തിന്‍റെ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയും തുടര്‍ പ്രവര്‍ത്തനങ്ങളും യോഗത്തിന്‍റെ പരിഗണനയിൽ വരും. കേന്ദ്രബജറ്റിലെ അവഗണനക്കെതിരെയും പാചകവാതക വിലവര്‍ധനവിനെതിരെയുമുള്ള സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും.

ABOUT THE AUTHOR

...view details