തിരുവനന്തപുരം:ഇപി ജയരാജനെതിരായ ആരോപണം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദമായി പരിശോധിക്കും. പി ജയരാജൻ ഉന്നയിച്ച സാമ്പത്തികാരോപണം സംസ്ഥാനത്ത് ചർച്ചചെയ്യാൻ പോളിറ്റ് ബ്യൂറോ നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിക്കുക.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇന്നലെ കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുമ്പോൾ മാധ്യമങ്ങളെ കണ്ടെങ്കിലും വിവാദങ്ങളില്‍ പ്രതികരിക്കാതെ ചിരിമാത്രമായിരുന്നു ഉണ്ടായിരുന്നത്. ആരോപണം സംബന്ധിച്ച് ജയരാജൻ തന്നെ സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകും. ഇത് പരിശോധിച്ച ശേഷമാകും തുടർനടപടികളിലേക്ക് സിപിഎം കടക്കുക. സംസ്ഥാന സമിതി യോഗത്തിൽ ആരോപണം ഉന്നയിച്ചെങ്കിലും അത് പി ജയരാജൻ പരാതിയായി എഴുതി നൽകിയിട്ടില്ല.