തിരുവനന്തപുരം:അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പ്രചരണ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഗുരുതര വീഴ്‌ച സംഭവിച്ചതായാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്.
ജി. സുധാകരന്‍റെ പേര് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടില്ല. സുധാകരന് വീഴ്‌ച സംഭവിച്ചുവെന്ന് ആലപ്പുഴ ജില്ല കമ്മിറ്റിയിലെ അവലോകന റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ വയ്ക്കണോയെന്ന് സംസ്ഥാന സമിതി തീരുമാനിക്കും.
തെരഞ്ഞെടുപ്പ് അവലോകനം; വീഴ്‌ച പരിശോധിക്കും
തെരഞ്ഞെടുപ്പ് അവലോകനത്തിനായി ജൂലായ് 9, 10 ദിവസങ്ങളില്‍ സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. ഇത് കൂടാതെ പാര്‍ട്ടിക്ക് ദയനീയ തോല്‍വിയുണ്ടായ മണ്ഡലങ്ങളിലെ വീഴ്‌ചയും പ്രത്യേകം പരിശോധിക്കും. ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലങ്ങള്‍ പ്രത്യേകമായി പരിശോധിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്.