തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിനെ സംഘപരിവാറിന്‍റെ കൂടാരത്തിൽ എത്തിക്കുന്നതിന് അച്ചാരം വാങ്ങിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പ്രവർത്തിക്കുന്നതെന്ന് സിപിഎം. അദ്ദേഹത്തിന്‍റെ പ്രസ്‌താവനകൾ ഇത് തെളിയിക്കുന്നതാണ്. ആർഎസ്എസുമായി ചർച്ച നടത്തിയെന്നും ശാഖയ്ക്ക് സംരക്ഷണം നൽകിയെന്നും പറഞ്ഞ സുധാകരൻ ഇത് ന്യായീകരിക്കാൻ ജവഹർലാൽ നെഹ്റുവരെ വർഗീയ ഫാസിസ്‌റ്റുകളുമായി സഖ്യം ഉണ്ടാക്കിയെന്ന് ചിത്രീകരിക്കുകയാണ്.
'സംഘപരിവാറിന്‍റെ കൂടാരത്തിൽ എത്തിക്കുന്നതിന് അച്ചാരം വാങ്ങി' ; കെ സുധാകരൻ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് സിപിഎം - സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
നെഹ്റു വർഗീയതയോട് സഖ്യം ഉണ്ടാക്കിയെന്ന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്‌താവനയിലാണ് സിപിഎമ്മിന്‍റെ പ്രതികരണം
സുധാകരൻ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് സിപിഎം
സ്വയം ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തേക്കാൾ കേരളത്തിലെ കോൺഗ്രസിനെ ബിജെപി ആക്കി മാറ്റാനുള്ള പരിസരം സൃഷ്‌ടിക്കുകയാണ് സുധാകരൻ. ഈ അപകടം കോൺഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവർ തിരിച്ചറിയണം. സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ ആർഎസ്എസ് വിധേയത്വം ഘടകകക്ഷികൾ തിരിച്ചറിയണം. ഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്രനേതൃത്വവും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
Last Updated : Nov 15, 2022, 11:47 AM IST