തിരുവനന്തപുരം:സിപിഎം സംസ്ഥാന സമ്മേളനം മുന്‍നിശ്ചയിച്ച പ്രകാരം മാര്‍ച്ച് ഒന്നിന് തന്നെ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെ കൊച്ചിയില്‍ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സമ്മേളനം ആവശ്യമെങ്കില്‍ മാറ്റി വയ്ക്കുമെന്ന നിലപാടിലായിരുന്നു സിപിഎം.
കൊവിഡ് രൂക്ഷ വ്യാപന സമയത്ത് ജില്ല സമ്മേളനങ്ങൾ നടത്തിയതില്‍ പാർട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമുയർന്നിരുന്നു. എന്നാല്‍ കൊവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തിലാണ് മുന്‍ നിശ്ചയിച്ച പോലെ സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സംസ്ഥാന സമ്മേളനം നടത്തുക.