കേരളം

kerala

ETV Bharat / state

CPM | വിവാദങ്ങൾക്ക് ചെവികൊടുക്കില്ല, വികസനവും ലോക്‌സഭ തെരഞ്ഞെടുപ്പും മാത്രം ചർച്ച വിഷയം; സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്

സിപിഎം നേതൃയോഗങ്ങൾ ആരംഭിച്ചു. എസ്എഫ്ഐ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും, പ്രതിപക്ഷം ഉയർത്തിയ കെ ഫോണ്‍, എ ഐ ക്യാമറ അഴിമതി ആരോപണങ്ങളും സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയാകില്ല.

സിപിഎം സംസ്ഥാന സമിതി  cpm state committiee meetings starts today  cpm state committiee meeting  cpm  cpm seceretariat  സിപിഎം  സിപിഎം നേതൃയോഗം  സിപിഎം യോഗങ്ങൾ  സിപിഎം സംസ്ഥാന സമിതി യോഗങ്ങൾ  സിപിഎം നേതൃയോഗം തുടങ്ങി  സിപിഎം നേതൃയോഗം ഇന്ന്
CPM

By

Published : Jul 1, 2023, 10:01 AM IST

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗം (cpm state committiee meetings) ഇന്ന്. ലോക്‌സഭ തെരഞ്ഞെടുപ്പിന് (lok sabha election) മുന്നോടിയായി ഇന്നലെയായിരുന്നു സിപിഎമ്മിന്‍റെ നേതൃയോഗങ്ങള്‍ ആരംഭിച്ചത്. ആദ്യ ദിവസമായ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (cpm state secretariat) ചേര്‍ന്നിരുന്നു.

ഇന്നും നാളെയും സംസ്ഥാന സമിതി ചേരും. ആലപ്പുഴ (Alappuzha), എറണാകുളം (Ernakulam), പാലക്കാട് (Palakkad) ജില്ലകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാകും ആദ്യം വിലയിരുത്തുക. ഇതിന് ശേഷമാകും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആസുത്രണമെന്നാണ് വിവരം.

എസ്എഫ്ഐ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും (Fake certificate controversy) പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളും നിലനിൽക്കെയാണ് സിപിഎമ്മിന്‍റെ സംസ്ഥാന സമിതി ചേരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാകും സംസ്ഥാന സമിതിയിലെ മുഖ്യ അജണ്ട. എസ്എഫ്ഐയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും എ ഐ ക്യാമറ (AI Camera) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ ആരോപണങ്ങളും നിലനിൽക്കെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാവുക.

പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മുന്‍പ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഇതിനുള്ള ആസൂത്രണം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനാണ് സാധ്യത. മാധ്യമങ്ങള്‍ സര്‍ക്കാരിന് എതിരെയും ഇടതുപക്ഷ വിരുദ്ധവുമായി നിലകൊള്ളുന്നുവെന്നാണ് സിപിഎമ്മിന്‍റെ (CPM) വിലയിരുത്തല്‍.

ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാകും നടക്കുക. മാധ്യമ വാര്‍ത്തകളെ മറികടക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കാകും ആസൂത്രണം നൽകുക. സംസ്ഥാന സമിതിയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.

കെ ഫോണ്‍ (K Fon), എ ഐ ക്യാമറ (AI Camera) തുടങ്ങിയ വിവാദങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെ പദ്ധതിയുടെ ഗുണങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് സിപിഎം നേരിട്ടിരുന്നത്. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഇതെങ്ങനെ തുടരാമെന്നും ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും. അതേസമയം, മന്ത്രിസഭ പുനഃസംഘടനയെ കുറിച്ചും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

പ്രധാന അജണ്ട ലോക്‌സഭ തെരഞ്ഞെടുപ്പ്: തലസ്ഥാനത്ത് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി (BJP) ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഏക സിവില്‍ കോഡ് (Uniform civil code) ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ബിജെപിക്കെതിരെയുള്ള പ്രചാരണ ആയുധമാക്കാന്‍ സാധ്യതയുണ്ട്.

ഇടതുപക്ഷം ലോക്‌സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത് സംഘടന തലം മുതൽ അച്ചടക്കം ഉറപ്പാക്കിയും പിണറായി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴെ തട്ടുമുതൽ പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ പാര്‍ട്ടി മുന്നണി നേരത്തെ നിര്‍ദേശം നൽകിയിരുന്നു.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ബഹുജനറാലികളടക്കം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. തെറ്റുതിരുത്തൽ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികൾ ഗുണം ചെയ്‌തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details