കേരളം

kerala

ETV Bharat / state

സിപിഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ മടങ്ങിവരവ് പ്രത്യേക ചര്‍ച്ചയാകും - bineesh kodiyeri

ബിനീഷ് കോടിയേരിക്ക് എതിരെ മയക്കുമരുന്ന് കേസും കള്ളപ്പണകേസും വന്നതിനു പിന്നാലെയാണ് കൊടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും താൽക്കാലികമായി മാറി നിന്നത്

സിപിഎം  സിപിഎം സംസ്ഥാന സമിതി യോഗം  കൊടിയേരി ബാലകൃഷ്‌ണൻ  ബിനീഷ് കോടിയേരി  മയക്കുമരുന്ന് കേസ്‌  കള്ളപ്പണകേസ്‌  തിരുവനന്തപുരം  cpm state committee meeting  kodiyeri balakrishnan back to secretary  kodiyeri balakrishnan  bineesh kodiyeri  drugs case
സിപിഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ മടങ്ങിവരവ് പ്രത്യേക ചര്‍ച്ചയാകും

By

Published : Nov 6, 2021, 8:36 AM IST

തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളയുമായി ചേരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍റെ മടങ്ങി വരവ് സംസ്ഥാന സമിതി പ്രത്യേകം ചർച്ച ചെയ്യും. മകൻ ബിനീഷ് കോടിയേരിക്ക് എതിരെ മയക്കുമരുന്ന് കേസും കള്ളപ്പണകേസും വന്നതിനു പിന്നാലെയാണ് കൊടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും താൽക്കാലികമായി മാറി നിന്നത്.

ALSO READ:ഫലസ്‌തീലിനികളും ഇസ്രയേൽ സൈന്യവും ഏറ്റുമുട്ടി; ഒരു മരണം, 70 പേർക്ക് പരിക്ക്

അനാരോഗ്യവും തുടർ ചികിത്സയുമായിരുന്നു ഔദ്യോഗിക കാരണമായി സിപിഎം വിശദീകരിച്ചത്. എൽഡിഎഫ് കൺവീനർ കൂടിയായ എ വിജയരാഘവന്‍ ആയിരുന്നു തുടർന്ന് സിപിഎമ്മിൻ്റെ ആക്‌ടിങ് സെക്രട്ടറി. കേസുകളിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങളുമാണ് തിരിച്ചുവിനെ കുറിച്ച് സിപിഎമ്മിനുള്ളിൽ ആലോചനയ്ക്ക് കാരണം.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്‌ച വന്നുവെന്ന് ജി. സുധാകരനെതിരെ ഉയര്‍ന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതി പരിഗണിക്കും. ജി. സുധാകരന്‍റെ ഭാഗത്തു വീഴ്‌ചയുണ്ടായെന്ന കണ്ടെത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി യോഗം തീരുമാനിക്കും.

ALSO READ:മഴ മൂലം വിറ്റുപോയില്ല: ലോട്ടറി വിൽപനക്കാരന് അടിച്ചത് 80 ലക്ഷത്തിന്‍റെ ഒന്നാം സമ്മാനം

പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും കണ്ടെത്തലുകളുണ്ട്. ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികള്‍ക്കും സംസ്ഥാന കമ്മിറ്റി രൂപം നല്‍കും.

ABOUT THE AUTHOR

...view details