തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമിതിയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. തൃക്കാക്കരയില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടിയിട്ടില്ലെന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു.
സിപിഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു; തൃക്കാകര ചർച്ചയാകും
ഇന്നും നാളെയുമാണ് സംസ്ഥാന സമിതി യോഗം
ഇക്കാര്യത്തില്‍ അന്വേഷണ കമ്മിഷന്‍ വേണമോയെന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസിന് നേരെയുണ്ടായ എസ്എഫ്‌ഐയുടെ ആക്രമണവും ഇതിനു ശേഷമുണ്ടായ കോണ്‍ഗ്രസ് പ്രതിഷേധവും ഇന്നത്തെ സംസ്ഥാന സമിതി പരിശോധിക്കും. എസ്എഫ്‌ഐയെ സിപിഎം ഇന്നലെ തന്നെ തള്ളി പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള പ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന് തുടര്‍പ്രവര്‍ത്തനങ്ങളും ഇന്ന് തുടങ്ങുന്ന യോഗത്തിലുണ്ടാകും. ഇന്നും നാളെയുമാണ് സംസ്ഥാന സമിതി യോഗം.