കേരളം

kerala

ETV Bharat / state

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം: വിവാദങ്ങള്‍ ചര്‍ച്ചയാകും - സിപിഎം

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന സമിതിയും യോഗം ചേരും.

cpm state committee meeting to be held from today  cpm state committee meeting  cpm  സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം  സിപിഎം  സിപിഎം സംസ്ഥാന നേതൃയോഗം
സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; വിവാദങ്ങള്‍ ചര്‍ച്ചയാകും

By

Published : Jun 24, 2022, 9:44 AM IST

തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന സമിതിയും യോഗം ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വി സംസ്ഥാന സമിതി പ്രത്യേകം ചർച്ച ചെയ്യും.

ഉപതെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതിയിൽ സ്ഥാനാർഥി നിർണയം മുതലുള്ള വിഷയങ്ങൾ പരിശോധിക്കും. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങാണ് നേതൃ യോഗങ്ങളുടെ മുഖ്യ അജണ്ട. പാര്‍ട്ടിയേയും സർക്കാറിനെയും മുഖ്യമന്ത്രിയേയും ആരോപണ നിലഴിലാക്കിയ സമകാലിക വിവാദങ്ങളും യോഗം ചർച്ച ചെയ്യും.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും, പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് വിവാദവും പ്രത്യേകം പരിശോധിക്കും. വിവാദങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ച സിപിഎമ്മിന് 27ന് തുടങ്ങുന്ന നിയമസഭ സമ്മേളനം വെല്ലുവിളിയാണ്. വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ പ്രതിരോധമാര്‍ഗങ്ങളും ചര്‍ച്ചയാകും.

ABOUT THE AUTHOR

...view details