കേരളം

kerala

ETV Bharat / state

സിപിഎം സംസ്ഥാന സമിതി ഇന്ന്; 'അനധികൃത സ്വത്ത്‌ സമ്പാദനം' ചർച്ചയായേക്കും - ഇന്ധന സെസ് വർധന

ഇന്ധന സെസ് വർധനയിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം നേരിടാനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇ പി ജയരാജനെതിരായ പി ജയരാജന്‍റെ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തേക്കും.

cpm state committee meeting thiruvananthapuram  cpm state committee meeting  cpm  e p jayarajan  p jayarajan  allegations against e p jayarajan  സിപിഎം സംസ്ഥാന സമിതി യോഗം  സിപിഎം  സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ  അനധികൃത സ്വത്ത്‌ സമ്പാദന വിവാദം ഇ പി ജയരാജൻ  പി ജയരാജൻ  ഇന്ധന സെസ് വർധന  ഇപിക്കെതിരായ ആരോപണം
സിപിഎം

By

Published : Feb 9, 2023, 11:36 AM IST

തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അനധികൃത സ്വത്ത്‌ സമ്പാദന വിവാദത്തിൽ ആരോപണവിധേയനായ ശേഷമുള്ള ആദ്യത്തെ സിപിഎം സംസ്ഥാന സമിതി യോഗമാണ് ഇന്ന് ചേരുന്നത്. ഇന്നും നാളെയുമായാണ് സംസ്ഥാന സമിതി യോഗം നടക്കുക.

സംഘടന വിഷയങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട. ഇന്ധന സെസ് വർധനയിൽ പ്രതിപക്ഷ പ്രതിഷേധം നേരിടാനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്യും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ തയ്യാറെടുപ്പുകളും യോഗത്തിൽ ചര്‍ച്ചയാകും.

ചർച്ച വിഷയങ്ങളിൽ ഇപിക്കെതിരായ ആരോപണവും:അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ ഇ പി ജയരാജനെതിരെ പി ജയരാജൻ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജന്‍ ഈ വിഷയം ഉന്നയിച്ചത്. കണ്ണൂർ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണം.

ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാൽ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്‌തിരുന്നതെന്നും ഇപി ജയരാജൻ വിശദീകരിച്ചിരുന്നു. കേരള ആയുര്‍വേദിക് ആൻഡ് കെയര്‍ ലിമിറ്റഡിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഇ പി ജയരാജന്‍റെ ഭാര്യയും മകനും ഉണ്ട്.

താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്‌തിരുന്നു. എന്നാൽ, രേഖാമൂലം പരാതി നൽകുകയാണെങ്കിൽ വിഷയം ചർച്ച ചെയ്യാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചിട്ടും പി ജയരാജൻ പരാതി നൽകിയിരുന്നില്ല.

പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാട് എടുക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിൽ അറിയാം. അതേസമയം, ആലപ്പുഴ ജില്ലയിൽ രൂക്ഷമാകുന്ന സിപിഎം വിഭാഗീയതയും യോഗത്തിൽ ചർച്ചയാകും. ആലപ്പുഴയിലെ സിപിഎം നഗരസഭ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്‌തുക്കൾ കടത്തിയ സംഭവവും യോഗം ചർച്ച ചെയ്യും.

കരുനാഗപ്പള്ളിയിൽ വച്ച് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്‌തുക്കൾ പിടികൂടിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്‍റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെന്‍റർ അംഗവും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു. ഇത് പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

അതേസമയം, ഇന്ധന വില വർധന സംബന്ധിച്ച പ്രതിഷേധത്തിൽ കേന്ദ്രസര്‍ക്കാരിന്‍റെ കേരള വിരുദ്ധ നിലപാടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്ന പ്രചരണം ശക്തമാക്കാനായിരിക്കും പാർട്ടിയുടെ തീരുമാനം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പ്രചരണ ജാഥയില്‍ ഇത് പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടാനും സിപിഎം സംസ്ഥാന സമിതി തീരുമാനിക്കാനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details