കേരളം

kerala

ETV Bharat / state

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും

വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അവഗണിച്ച് മുന്നോട്ട് പോകാനും ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായിരുന്നു

സിപിഎം സംസ്ഥാന സമിതി യോഗം  സിപിഎം വാർത്ത  മുഖ്യമന്ത്രി പിണറായി വിജയൻ  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  cpm state secretary kodiyeri balakrishnan
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും

By

Published : Feb 15, 2020, 8:40 AM IST

Updated : Feb 15, 2020, 9:59 AM IST

തിരുവനന്തപുരം: പൊലീസിനും ഡിജിപിക്കുമെതിരായ വിവാദങ്ങൾ ശക്തമാകുന്നതിനിടെ രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സിഎജി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങളും യോഗം ചർച്ച ചെയ്യും. വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അവഗണിച്ച് മുന്നോട്ട് പോകാനും ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യും.

വിവാദങ്ങൾക്ക് മുഖ്യമന്ത്രി മാത്രം മറുപടി പറഞ്ഞാൽ മതിയെന്നാണ് സിപിഎം ധാരണ. ഈ വിഷയം വിശദമായി ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ മറ്റൊരു അജണ്ട. പന്തീരാങ്കാവ് യുഎപിഎ കേസിൽ ആഭ്യന്തരമന്ത്രി അമിത്ഷാക്ക് മുഖ്യമന്ത്രിക്ക് കത്തയച്ചതും യോഗത്തിൽ പ്രതിനിധികൾ ഉന്നയിക്കും. ബജറ്റിന്‍റെ വിലയിരുത്തലും യോഗത്തിൽ നടക്കും.

Last Updated : Feb 15, 2020, 9:59 AM IST

ABOUT THE AUTHOR

...view details