കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധം അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമമെന്ന് സി.പി.എം - സര്‍ക്കരാര്‍

ഇപ്പോഴുള്ള അന്തരീക്ഷത്തെ അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. വാളയാറിലടക്കം കണ്ട സമര നാടകം ഇതിന്‍റെ ഭാഗമാണെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി

Covid-19  CPI  CPIM  opposition  കൊവിഡ്-19  സി.പി.എം  രാഷ്ട്രീയ എതിരാളി  കൊവിഡ് പ്രരിരോധം  സര്‍ക്കരാര്‍  സി.പി.എം സെക്രട്ടേറിയറ്റ്
കൊവിഡ്-19; പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എം

By

Published : May 15, 2020, 2:04 PM IST

Updated : May 15, 2020, 3:49 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ഇപ്പോഴുള്ള അന്തരീക്ഷത്തെ അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. വാളയാറിലടക്കം കണ്ട സമര നാടകം ഇതിന്‍റെ ഭാഗമാണെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇത്തരം നീക്കത്തിനെതിരെ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.

രാഷ്ട്രീയമായി വിഷയത്തെ നേരിടും. പൊതുജനമധ്യത്തിൽ ഈ ഗൂഢ നീക്കത്തെ തുറന്നു കാട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നുമാണ് സി.പി.എം നിരീക്ഷണം.

Last Updated : May 15, 2020, 3:49 PM IST

ABOUT THE AUTHOR

...view details