തിരുവനന്തപുരം: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിയമ നിർമാണത്തെ കുറിച്ച് കേരളം ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന അനുഭവം ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്കുണ്ടായിട്ടുണ്ട്.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരളം നിയമ നടപടി സ്വീകരിക്കണം: കോടിയേരി - കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്ത
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന അനുഭവം ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്കുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടിക്ക് സി.പി.എം
പല കോൺഗ്രസ് സർക്കാരുകളും ഇത്തരത്തിൽ നിയമ നടപടി എടുത്തിട്ടുണ്ട്. പുതിയ പശ്ചാത്തലത്തിൽ കേരള സർക്കാർ ഇക്കാര്യത്തെക്കുറിച്ച് നിയമപരമായി കൂടിയാലോചന നടത്തണം. എൽ.ഡി.എഫിലെ ഘടകകക്ഷികളും കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Last Updated : Oct 23, 2020, 9:14 PM IST