തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. കേസുകളിൽ നിന്ന് മുക്തനായ സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവ് യോഗത്തിൽ ചർച്ചയായേക്കും. തൃശൂരിൽ കിസാൻസഭ അഖിലേന്ത്യ സമ്മേളനം നടക്കുന്നത് കൊണ്ടാണ് വെളളിയാഴ്‌ച ചേരാനിരുന്ന സെക്രട്ടേറിയറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ചര്‍ച്ചയാകും - latest news updates
ഭരണഘടനാവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സജി ചെറിയാന്‍റെ തിരിച്ചുവരവ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചര്‍ച്ച ചെയ്യും
രാജിവച്ച സജി ചെറിയാനെ മന്ത്രി സ്ഥാനത്തേക്ക് മടക്കിക്കൊണ്ട് വരുന്നതിൽ വൈകാതെ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കുകയും തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തിരുന്നു.
സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്‌തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ച് വരുന്നതിനുള്ള സാധ്യതകൾ തെളിയുന്നത്.