തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, സെക്രട്ടേറിയറ്റ് തീപിടിത്ത വിവാദങ്ങള്‍ക്കിടെ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്. സർക്കാരിന്‍റെ 100 ദിന കര്‍മ്മ പദ്ധതികള്‍ പ്രചാരണമാക്കി പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളില്‍ പ്രതിരോധത്തിലായ സിപിഎമ്മിന് അപ്രതീക്ഷിതമായി വീണു കിട്ടിയ പിടിവള്ളിയാക്കി വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ മാറ്റാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ആക്രമിച്ചിരുന്ന കോണ്‍ഗ്രസിന് എതിരായി വിഷയത്തെ മാറ്റാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം: തീപിടിത്തവും സ്വർണക്കടത്തും ചർച്ചയാകും - സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
ബെംഗലൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് മകന്‍റെ പങ്ക് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും.
സിപിഎം
കോണ്‍ഗ്രസിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ സംസ്ഥാന തല പ്രചാരണവും സിപിഎം ആലോചിക്കുന്നുണ്ട്. ബെംഗലൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് മകന്‍റെ പങ്ക് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ വിശദീകരണവും നല്‍കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള എന്നിവരും സെക്രട്ടേറിയറ്റില്‍ സംബന്ധിക്കും.