തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി മാര്‍ച്ച് പത്തിന് ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ സിപിഎം തീരുമാനിച്ചു. ഘടകക്ഷികളുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. ഫെബ്രുവരി ഒന്ന് മുതല്‍ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി സംസ്ഥാന കമ്മിറ്റിക്കു നല്‍കും. ഫെബ്രുവരി രണ്ടിന് തന്നെ പട്ടിക കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് പത്തിന് - 10ന് ഔദ്യോഗിക പ്രഖ്യാപനം
ഘടകക്ഷികളുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം
സിപിഎം സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുന്നു; പ്രഖ്യാപനം മാർച്ച് പത്തിന്
ഘടക കക്ഷികളുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകളില്‍ പരമാവധി വിട്ടു വീഴ്‌ചയ്ക്ക് സിപിഎം തയ്യാറാകും. എല്‍ഡിഎഫില്‍ പുതുതായി വന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, എല്‍ജെഡി എന്നിവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാനാണ് തീരുമാനം. ജോസ് പക്ഷം 15 സീറ്റുകളും എല്‍ജെഡി അഞ്ച് സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുകയാണ്.