തിരുവനന്തപുരം:ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ താന്‍ എന്തിന് രാജി വയ്ക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎമ്മിന്‍റെ അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ ചോദ്യം.
എന്തിന് രാജി വയ്ക്കണമെന്ന് മന്ത്രി സജി ചെറിയാൻ - സജി ചെറിയാൻ വിവാദത്തിൽ സിപിഎം സെക്രട്ടേറിയേറ്റ് യോഗം
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎമ്മിന്‍റെ അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം
മന്ത്രി സജി ചെറിയാൻ രാജിവയ്‌ക്കേണ്ടതില്ല; സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ അന്തിമ തീരുമാനം
ഭരണഘടനയെ വിമർശിച്ചത് സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് ഇന്നലെ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന്‍റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. തന്‍റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം സജി ചെറിയാന്‍ നല്‍കിയ വിശദീകരണം.
READ MORE: സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു