തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഇടപെട്ട കേന്ദ്രമന്ത്രി വി. മുരളീധരൻ സത്യപ്രതിജ്ഞ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയെന്ന ആരോപണവുമായി സിപിഎം. ബിജെപി നിർദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുക എന്ന കേന്ദ്രമന്ത്രിയുടെ പരാമർശം, അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന വിമർശനം ശരിവെക്കുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. അന്വേഷണഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, വാർത്താ സമ്മേളനത്തിലൂടെ പ്രതിയുടെ മൊഴി ആധാരമാക്കിയ മുരളീധരൻ്റെ നടപടി ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണ്.
വി. മുരളീധരന്‍റേത് അധികാര ദുർവിനിയോഗം; രൂക്ഷ വിമർശനവുമായി സിപിഎം - വി. മുരളീധരൻ സത്യപ്രതിജ്ഞാലംഘനം
ബിജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് വി. മുരളീധരന്‍ ചെയ്തതെന്നും സിപിഎം.
വി. മുരളീധരൻ
ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാൻ എൻഐഎയ്ക്ക് കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. എഫ്‌സിആർഎ നിയമം ബാധകമല്ലാത്ത കേസിലാണ് ലൈഫ് മിഷനെതിരെ സിബിഐ അന്വേഷണം നടത്തുന്നതെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണ്. ഇത് ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും വെല്ലുവിളിയാണെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
Last Updated : Oct 18, 2020, 3:39 PM IST