കേരളം

kerala

ETV Bharat / state

കേരളം ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം - ഇന്ധനവിലയില്‍ സിപിഎം നിലപാട്

കേന്ദ്രം അധിക നികുതി പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

fuel tax  CPM  Kerala should not reduce fuel tax  ഇന്ധന നികുതി  പെട്രോള്‍ ഡീസല്‍ വില  ഇന്ധനവിലയില്‍ സിപിഎം നിലപാട്  കെ എന്‍ ബാലഗോപാല്‍
കേരളം ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സി.പി.എം

By

Published : Nov 4, 2021, 4:42 PM IST

തിരുവനന്തപുരം:കേരളം ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം. കേന്ദ്രം അധിക നികുതി പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതുവഴി ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്നും സി.പി.എം വിലയിരുത്തി. കേരളത്തില്‍ ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല.

Also Read:കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

30 രൂപയില്‍ അധികമാണ് ഇന്ധന വിലയില്‍ കേന്ദ്രം അടുത്തിടെ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വലിയ വര്‍ധന വരുത്തി അതില്‍ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details