കേരളം

kerala

ETV Bharat / state

ജീവിത നിലവാരം ഉയർത്തണം, ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും; നവകേരള രേഖ പരസ്യപ്പെടുത്തി സിപിഎം

കേന്ദ്ര സഹായം കുറഞ്ഞു, വരുമാനം വേണം, സ്വകാര്യ മൂലധനത്തെ ആശ്രയിക്കുമെന്നും നവകേരള രേഖയിൽ പറയുന്നു.

cpm released navakerala rekha for public  cpm state conference navakerala rekha  കോടിയേരി ബാലകൃഷ്‌ണൻ നവകേരള രേഖ  kodiyeri balakrishnan navakerala rekha  നവകേരള രേഖ പരസ്യപ്പെടുത്തി സിപിഎം  സിപിഎം സംസ്ഥാന സമ്മേളനം
മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

By

Published : Mar 20, 2022, 9:17 AM IST

തിരുവനന്തപുരം: അടുത്ത 25 വർഷത്തേക്കുള്ള കർമ പദ്ധതിയായി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള രേഖ പരസ്യപ്പെടുത്തി സിപിഎം. വിവിധ മേഖലകളിൽ ചർച്ച നടക്കുന്നതിനായാണ് രേഖ പുറത്തു വിട്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലെയായി ഉയർത്തണമെന്ന് നയരേഖ പറയുന്നു.

എല്ലാ മേഖലയിലും സർക്കാർ ഇടപെടലുണ്ടാകണം. കേന്ദ്ര സർക്കാർ ന്യായമായ പരിഗണന സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല. അതു കൊണ്ട് തന്നെ പശ്ചാത്തല സൗകര്യ വികസനം സർക്കാർ ഫണ്ട് മാത്രം കൊണ്ട് നടക്കില്ല. പുതിയ വഴികൾ തേടണം. സ്വകാര്യ നിക്ഷേപങ്ങൾ സമാഹരിക്കണം. നാടിന്‍റെ താത്പര്യം ഹനിക്കാത്ത വായ്‌പകൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സർക്കാരിന്‍റെ ചുമതലയാണെന്നും നയരേഖയിൽ പറയുന്നു.

ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്‌ഠിത സമൂഹം വാർത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യസ മേഖലയും വികസിപ്പിക്കണം. കാർഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവർധിത ഉത്‌പന്നങ്ങൾ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്‌നം പരിഹരിക്കണമെന്നും നയരേഖയിൽ വ്യക്തമാക്കുന്നു.

ഭരണ തുടർച്ചക്ക് ദിശാബോധം നൽകാനാണ് രേഖ. ഇതിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.

Also Read: മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details