തിരുവനന്തപുരം:പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധവുമായി സിപിഎം. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കൊവിഡിന്‍റെ മറവിൽ കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധം.
ഇന്ധന വില വർധനവിൽ പ്രതിഷേധവുമായി സിപിഎം - പ്രതിഷേധവുമായി സിപിഎം
കൊവിഡിന്‍റെ മറവിൽ കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധം.
ഇന്ധന വില വർധനവിൽ പ്രതിഷേധവുമായി സിപിഎം
തുടർച്ചയായി എക്സൈസ് നികുതി വർധിപ്പിച്ച് ആഗോള വിപണിയിലെ എണ്ണ വിലയിടിവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് ലോക്കൽ കമ്മറ്റി തലത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം നടത്തും. സർക്കാർ നിർദേശിച്ച ആളുകൾ മാത്രമാകും ഒരു സമര കേന്ദ്രത്തിൽ ഉണ്ടാവുക.