കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ പ്രചരണത്തിന് ഒരുങ്ങാൻ സിപിഎം തീരുമാനം - thiruvanathapuram

ഓൺലൈനായി ചേർന്ന സംസ്ഥാന സമിതി യോഗത്തിന്‍റേതാണ് തീരുമാനം

cpm state comittee  digital election campaign  local body election in kerala  cpm  thiruvanathapuram  ep jayarajan
തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ പ്രചരണത്തിന് ഒരുങ്ങാൻ സി പി എം തീരുമാനം

By

Published : Jun 12, 2020, 5:01 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാറുന്ന രാഷ്‌ട്രീയ പ്രവർത്തനത്തിന് ഒരുങ്ങാൻ സിപിഎം സംസ്ഥാന സമിതി പ്രവർത്തകർക്ക് നിർദേശം നൽകി. തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പുതിയ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന സമിതി നൽകിയിരിക്കുന നിർദേശം. കൊവിഡ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ മാറ്റം കൊണ്ടുവരും. വീടുകൾ കയറി ഉള്ള പ്രചരണം കൊവിഡ് കാലത്ത് അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ ഡിജിറ്റൽ പ്രചാരണത്തിന് മുൻതൂക്കം നൽകണമെന്ന വിലയിരുത്തലാണ് സംസ്ഥാന സമിതിയിൽ ഉണ്ടായത്. ഡിജിറ്റൽ പ്രചരണത്തിന് പ്രവർത്തകർക്ക് പരിശീലനം നൽകും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും സംസ്ഥാന സമിതി തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ പ്രചരണത്തിന് ഒരുങ്ങാൻ സി പി എം തീരുമാനം

സംസ്ഥാന സമിതി യോഗം ഇന്ന് ചേർന്നത് ഓൺലൈനായാണ്. തിരുവനന്തപുരത്തുള്ള സംസ്ഥാന സമിതി അംഗങ്ങൾ എ.കെ.ജി സെന്‍ററിൽ എത്തി. മറ്റുള്ളവർ ജില്ലാ കമ്മറ്റി ഓഫീസുകളിൽ നിന്നും വീഡിയോ കോൺഫെറൻസിലൂടെ യോഗത്തിൽ പങ്കാളിയായി. കേന്ദ്ര കമ്മറ്റി റിപ്പോർട്ടിങ്ങായിരുന്നു യോഗത്തിന്‍റെ ആദ്യ അജണ്ട. സർക്കാരിന്‍റെ കൊവിഡ് പ്രവർത്തനങ്ങൾ മികച്ചതാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി. ക്വാറന്‍റൈന്‍ ഫലപ്രദമായാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. നിരീക്ഷണത്തിൽ ഉള്ളവർ ക്വാറന്‍റൈന്‍ ലംഘിക്കുന്നത് തടയാൻ സിപിഎം ബോധവത്കരണ പ്രവർത്തനം നടത്തും. പാർട്ടി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമാണ് ജാഗ്രതാ ബോധവത്കരണം നടത്തുക.

ABOUT THE AUTHOR

...view details