കേരളം

kerala

By

Published : May 8, 2020, 4:50 PM IST

ETV Bharat / state

സംസ്ഥാനത്ത് മദ്യ വില്‍പനകേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കേണ്ടെന്ന് സിപിഎം

മെയ് 14ന് ശേഷം മദ്യ വില്‍പനയെ കുറിച്ച് ആലോചിക്കാം. ലോക്ക് ഡൗണിന് ശേഷം സാഹചര്യം പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം

liquor shops opening  kerala liquor shops  മദ്യ വില്‍പന  മദ്യ വില്‍പനകേന്ദ്രങ്ങള്‍  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  സുഭിക്ഷ കാര്‍ഷിക പദ്ധതി
സംസ്ഥാനത്ത് മദ്യ വില്‍പനകേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മദ്യ വില്‍പന ഉടന്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിന് പൂര്‍ണപിന്തുണ നല്‍കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. മെയ് 14ന് ശേഷം മദ്യ വില്‍പനയെ കുറിച്ച് ആലോചിക്കാം. ലോക്ക് ഡൗണിന് ശേഷം സാഹചര്യം പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കാര്‍ഷിക പദ്ധതി വിജയിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പദ്ധതി സിപിഎം ഏറ്റെടുക്കും. ഇക്കാര്യത്തില്‍ ബ്രാഞ്ച് തലം മുതല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

ABOUT THE AUTHOR

...view details