തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ ഇടപെടൽ ഉറപ്പാക്കാനാണ് യോഗം ചേരുന്നത്. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കും. നേരത്തെ സിപിഎം ഇത്തരത്തിൽ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നതാണ്. എന്നാൽ, ഇത് മാസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം വിളിച്ചു ചേർന്നത്.
സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ആരംഭിച്ചു - meeting started
പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടം നിര്‍ബന്ധമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. എകെജി സെന്‍ററിൽ യോഗം ആരംഭിച്ചു.
എകെജി സെന്‍ററില്‍ ചേർന്ന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ പിടിമുറുക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ ഉറപ്പാക്കാനും പാര്‍ട്ടി നീക്കം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ ആണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് യോഗം. പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുണ്ടായിരുന്നിട്ടും ഇക്കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാനുള്ള ജാഗ്രത പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങൾ കാണിച്ചില്ല. ഇത് തുടരാനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. ഇതിന്‍റെ ഭാഗമായി എല്ലാ സിപിഎം മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി വിലയിരുത്തും. പ്രവര്‍ത്തനങ്ങളിൽ പോരായ്‌മകളുള്ളവരെ ഒഴിവാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ മന്ത്രി ഇ.പി ജയരാജന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് സൂചന. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.