തിരുവനന്തപുരം:സിപിഎം നേതൃയോഗങ്ങള്‍ക്ക് വെള്ളിയാഴ്‌ച (3-11-2022) തുടക്കമാകും. വെള്ളിയാഴ്‌ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വരും ദിവസങ്ങളില്‍ സംസ്ഥാന സമിതിയും യോഗം ചേരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.
ഗവര്‍ണർക്കെതിരെ സംസ്ഥാന വ്യാപകമായി ഇടത് മുന്നണി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ നവംബര്‍ 15ന് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള രാജ്ഭവന്‍ മാര്‍ച്ചും മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യും.
ഗവര്‍ണര്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗം പരിശോധിക്കും. ഗവര്‍ണർക്കെതിരെയുള്ള പ്രതിഷേധത്തിന് തന്നെയാണ് യോഗം പ്രധാന്യം നല്‍കുന്നത്. പരസ്യ പ്രതിഷേധം എന്നത് സിപിഎം തീരുമാനമായിരുന്നു.