പോര് കനക്കുന്നു; ഗവര്‍ണറെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം - തിരുവനന്തപുരം
ഗവര്‍ണര്‍ വായിച്ചറിയാൻ എന്ന പേരില്‍ ഭരണഘടനയുമായി എല്‍ഡിഎഫ് രാജ്ഭവൻ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: നിലപാട് മാറ്റിയില്ലെങ്കിൽ ഗവർണറെ നേർവഴിക്ക് നടത്തുമെന്ന് സിപിഎം. ആർഎസ്എസിന്‍റെ ചട്ടുകമായി ഗവർണർ പ്രവർത്തിക്കുകയാണെന്നും ജനങ്ങളുടെ ശക്തമായ പോരാട്ടത്തിലൂടെ ഗവർണറെ നേർവഴിക്ക് നയിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ഗോവിന്ദൻ പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്‍റെ 123ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയുടെ ഭാഗമായി 'ഗവർണർ വായിച്ചറിയാൻ' എന്ന പേരിൽ ഭരണഘടനയുമായി രാജ്ഭവനിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ തരംതാണ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.