കേരളം

kerala

ETV Bharat / state

12 എംപിമാരെ പുറത്തുനിര്‍ത്തിയ സംഭവം അസാധാരണം : കോടിയേരി ബാലകൃഷ്ണന്‍ - കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ്

'ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.പുതിയ വിദ്യാഭ്യാസ നയമടക്കം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആര്‍എസ്എസിന്‍റെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ്'

kodiyeri balakrishnan  parliament suspension  കോടിയേരി ബാലകൃഷ്ണന്‍  ആര്‍എസ്എസ്  balakrishnan Kodiyeri blames RSS  central government
കോടിയേരി ബാലകൃഷ്ണന്‍

By

Published : Nov 30, 2021, 10:04 PM IST

തിരുവനന്തപുരം :പാര്‍ലമെന്‍റിൽ പ്രതിഷേധച്ച 12 എംപിമാരെ പുറത്തുനിര്‍ത്തിയ സംഭവം അസാധാരണമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ചോദ്യം ചെയ്യാനാളില്ലാതെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സംവിധാനമാണ് കേന്ദ്രം കൊണ്ടുവരുന്നത്. സഹകരണ മേഖലയിലും ഏകാധിപത്യ രീതിയില്‍ കാര്യങ്ങള്‍ നടത്താനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാനവുമായി ചര്‍ച്ച ചെയ്യാതെ കേന്ദ്രം കൊണ്ടുവരുന്ന നിയമങ്ങള്‍ കേരളം അംഗീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

ALSO READ K Rail | 'കലാപക്കൊടി ഉയർത്തുന്നത് വികസന വിരോധികള്‍'; കെ റെയില്‍ സംസ്ഥാന വളര്‍ച്ചയ്‌ക്കെന്ന് മുഖ്യമന്ത്രി

ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.പുതിയ വിദ്യാഭ്യാസ നയമടക്കം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആര്‍എസ്എസിന്‍റെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ്. ഇതിനായി എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അക്കാദമിക് ഫാസിസമാണെന്നും കോടിയേരി പറഞ്ഞു.

ABOUT THE AUTHOR

...view details