തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തന്നെ തയ്യാറാക്കിയതാണെന്ന് നഗരസഭയിലെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് ഡിആർ അനിൽ. എന്നാൽ ഈ കത്ത് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കൈമാറിയിട്ടില്ല. ആശുപത്രിയിൽ എത്തുന്നവർക്ക് സഹായകരമായ കാത്തിരിപ്പ് കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിനാണ് നിയമനം നടത്തുന്നത്.
ഇതിനായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. വേഗത്തിൽ നിയമനം നടത്താനാണ് ജില്ല സെക്രട്ടറിക്ക് കൂടി കത്ത് തയ്യാറാക്കിയത്. എന്നാൽ ഇത്തരം കത്ത് നൽകുന്നത് ശരിയായ നിലപാടല്ലെന്ന് ബോധ്യമായതിനാലാണ് നൽകാതിരുന്നത്. പിൻവാതിൽ നിയമനം പാർട്ടിയുടെ നിലപാടല്ല.