കേരളം

kerala

ETV Bharat / state

കോൺഗ്രസ് വെള്ളത്തിലിട്ട ഉപ്പ് ചാക്ക് പോലെയായെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ - കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്

'സി.പി.എമ്മിലേക്ക് വരുന്നതുകൊണ്ടാണ് ഈ നേതാക്കളെ കോൺഗ്രസ് മാലിന്യം എന്ന് വിശേഷിപ്പിക്കുന്നത്'

CPM  Congress  Kodiyeri Balakrishnan  CPM is gaining acceptance  Congress  കോടിയേരി ബാലകൃഷ്ണൻ  കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്  കോണ്‍ഗ്രസ് തകരുന്നതായി സിപിഎം
കോൺഗ്രസ് വെള്ളത്തിലിട്ട ഉപ്പ് ചാക്ക് പോലെയായെന്ന് കോടിയേരി

By

Published : Sep 15, 2021, 7:09 PM IST

Updated : Sep 15, 2021, 8:04 PM IST

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് വെള്ളത്തിലിട്ട ഉപ്പുചാക്ക് പോലെയായെന്ന് കോടിയേരി ബാലകൃഷ്ണൻ. ഓരോ ദിവസവും പ്രമുഖ നേതാക്കൾ കൊഴിഞ്ഞുപോകുന്ന അവസ്ഥയിലേക്ക് കേരളത്തിലെ നേതൃത്വം കോൺഗ്രസിനെ എത്തിച്ചു.

അത്യപൂർവ പ്രതിസന്ധിയിലാണ് കോൺഗ്രസ്. സി.പി.എമ്മിന് കേരളത്തിൽ സ്വീകാര്യത കൂടുന്നതുകൊണ്ടാണ് കോൺഗ്രസ് വിടുന്നവർ ഇങ്ങോട്ടുവരുന്നത്. സി.പി.എമ്മിലേക്ക് വരുന്നതുകൊണ്ടാണ് ഈ നേതാക്കളെ കോൺഗ്രസ് മാലിന്യം എന്ന് വിശേഷിപ്പിക്കുന്നത്.

കോൺഗ്രസ് വെള്ളത്തിലിട്ട ഉപ്പ് ചാക്ക് പോലെയായെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

ഇവർ ബി.ജെ.പിയിലേക്കാണ് പോകുന്നതെങ്കിൽ കോൺഗ്രസിന് പ്രശ്നമില്ല. ഇതാണ് അവരുടെ നിലപാട്. നേരത്തെ സംസ്ഥാനങ്ങളിലെ സംഘടനാ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇടപെടാൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അതിന് കഴിയാത്ത അവസ്ഥയിലാണെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ല

ആർ.എസ്.പിയുമായി ഒരു ചർച്ചയും സി.പി.എം നടത്തിയിട്ടില്ല. യു.ഡി.എഫിൽ തന്നെ ആർ.എസ്.പി നിൽക്കുന്നതാണ് കാര്യങ്ങൾ പഠിക്കാൻ നല്ലത്. നിയമസഭയിൽ സംപൂജ്യരായിട്ടുണ്ട്. കുറച്ചുവിശ്രമിക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാകും. ഇപ്പോൾ ആര്‍എസ്‌പിയുമായി ഒരു ചർച്ചയും നടത്താൻ സി.പി.എം ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കൂടുതല്‍ വായനക്ക്:കോണ്‍ഗ്രസില്‍ വീണ്ടും രാജി : കെപിസിസി ജനറല്‍സെക്രട്ടറി ജി.രതികുമാര്‍ സിപിഎമ്മില്‍

Last Updated : Sep 15, 2021, 8:04 PM IST

ABOUT THE AUTHOR

...view details