തിരുവനന്തപുരം:സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിര സി.പി.എമ്മും ബി.ജെ.പിയും നടത്തിയ വേട്ടയാടലിനും കള്ള പ്രചാരണത്തിനും അറുതി വരുത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ഏഴുവര്‍ഷം തരൂരിനെ തേജോവധം ചെയ്യാന്‍ ശ്രമിച്ചവര്‍ മാപ്പു പറയാനെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ ഈ വിഷയമുയര്‍ത്തിയാണ് സി.പി.എം അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. ഇതേ പ്രചാരണം ബി.ജെ.പിയും അഴിച്ചു വിട്ടു. നെറികെട്ട എല്ലാ രാഷ്ട്രീയ ആരോപണങ്ങളും കോടതി ചവറ്റു കൊട്ടയില്‍ വലിച്ചെറിഞ്ഞിരിക്കയാണ്. സത്യത്തെ ഒരിക്കലും മറയ്ക്കാനാകില്ലെന്ന് തെളിയിക്കുന്നതു കൂടിയാണ് കോടതി വിധിയെന്ന് സുധാകരന്‍ പറഞ്ഞു.