തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി സി.പിഎമ്മിന് ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. യു.ഡി.എഫും വെൽഫെയർ പാർട്ടിയുമായാണ് ബന്ധം. ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി എഫ് വെൽഫെയർ പാർട്ടിയുമായി ചേർന്നാണ് ഭരിക്കുന്നതെന്നും ഇതിൽ നിന്നും അവരുടെ നിലപാട് വ്യക്തമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി സി.പിഎമ്മിന് സഹകരണമുണ്ടായിട്ടില്ല: ഇ.പി ജയരാജൻ - വെൽഫെയർ പാർട്ടി
ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി എഫ് വെൽഫെയർ പാർട്ടിയുമായി ചേർന്നാണ് ഭരിക്കുന്നതെന്നും ഇതിൽ നിന്നും അവരുടെ നിലപാട് വ്യക്തമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി സി.പിഎമ്മിന് സഹകരണമുണ്ടായിട്ടില്ല: ഇ.പി ജയരാജൻ
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ വി.എ സക്കീർ ഹുസൈനെതിരെയുണ്ടായത് സ്വാഭാവിക നടപടിയാണെന്നും ഇ.പി ജയരാജൻ മറുപടി നൽകി. തെറ്റ് ചെയ്യുന്നവർക്കെതിരെ പാർട്ടിയിൽ നടപടി ഉണ്ടാകും. അവരെ തിരുത്തും. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പറഞ്ഞുള്ള അറിവേ തനിക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.