കേരളം

kerala

ETV Bharat / state

എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം - എൻഎസ്എസ് വാര്‍ത്ത

എൻഎസ്എസ് ജാതി അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നതിനെതിരെയാണ് പരാതി. സിപിഎം വട്ടിയൂർക്കാവ് നിയോജക മണ്ഡലം സെക്രട്ടറി കെ സി വിക്രമനാണ് പരാതി നൽകിയത്.

തിരുവനന്തപുരം

By

Published : Oct 18, 2019, 4:10 PM IST

Updated : Oct 18, 2019, 4:35 PM IST

തിരുവനന്തപുരം: ജാതി പറഞ്ഞ് വോട്ടുചോദിക്കുന്നുവെന്ന ആരോപണത്തില്‍ എൻഎസ്എസിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എൻഎസ്എസ് സംസ്ഥാന നേതൃത്വത്തിന്‍റെ ആഹ്വാനപ്രകാരം തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ എൻഎസ്എസ് നേതാക്കന്മാരും വനിതകൾ അടക്കമുള്ള പ്രവർത്തകരും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നായർ സമുദായ അംഗങ്ങളുടെ വീടുകളിലെത്തി വോട്ട് തേടുകയാണെന്നാണ് പരാതി. മോഹൻകുമാർ നായർ ആയതിനാൽ വോട്ട് ചെയ്യണമെന്നാണ് അഭ്യർഥിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ബന്ധപ്പെട്ടവരുടെ പേരിൽ നടപടി വേണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്‌ടറൽ ഓഫീസർക്കും മുഖ്യ വരണാധികാരിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം വട്ടിയൂർക്കാവ് നിയോജക മണ്ഡലം സെക്രട്ടറി കെ സി വിക്രമനാണ് പരാതി നൽകിയത്.

Last Updated : Oct 18, 2019, 4:35 PM IST

ABOUT THE AUTHOR

...view details