തിരുവനന്തപുരം :നിയമസഭ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സമിതി യോഗം ജൂലൈ ഒമ്പത്, പത്ത് തിയ്യതികളിൽ നടക്കും. സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് തയാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും.
ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്‌ച വന്നതായി അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.വിവിധ ജില്ല കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
വീഴ്‌ച വന്ന നേതാക്കള്‍ക്കെതിരായ നടപടികള്‍ സംസ്ഥാന സമിതി തീരുമാനിക്കും. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച സംഭവിച്ചതായി സിപിഎം കണ്ടെത്തിയിട്ടുണ്ട്.
പ്രചാരണ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഗുരുതര വീഴ്‌ച സംഭവിച്ചതായാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്. ജി. സുധാകരന്‍റെ പേര് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് വീഴ്‌ച സംഭവിച്ചെന്ന് ആലപ്പുഴ ജില്ല കമ്മിറ്റിയിലെ അവലോകന റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
ഇത് പരിശോധിച്ച ശേഷമാണ് സെക്രട്ടേറിയറ്റ് ഇക്കാര്യം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ നിയമിക്കണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കും.
Also Read:റവന്യൂ വകുപ്പിലെ സ്ഥലം മാറ്റം; പ്രതിഷേധം ശക്തമാവുന്നു