തിരുവനന്തപുരം:സിപിഎം അടിയന്തര ജില്ല നേതൃയോഗം ഇന്ന് ചേരും. നഗരസഭയിലെ കത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്‌ച നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്ന് അടിയന്തരമായി ചേരുന്നത്. കത്ത് വിവാദത്തിൽ വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകാനാണ് സാധ്യത.
തിരുവനന്തപുരം ജില്ല കമ്മിറ്റി, ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങളാണ് ഇന്ന് വിളിച്ചു ചേർക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തേക്കും. അതിനിടെ കത്ത് വിവാദത്തില്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി.