തിരുവനന്തപുരം: പോക്‌സോ കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി. നേമം വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്ത് നിന്ന് നീക്കി. താക്കീതും നല്‍കി.
പോക്‌സോ കേസില്‍ കൂട്ടനടപടിയെടുത്ത് സിപിഎം; ലോക്കല്‍ സെക്രട്ടറിയെ നീക്കി - kerala news updates
പോക്‌സോ കേസുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സിപിഎം. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി. ലോക്കല്‍ കമ്മിറ്റി അംഗം കെ.എസ് രഞ്ജിത്തിനെ തരംതാഴ്‌ത്തി. രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്‌തു.
പതിനാറുകാരി പീഡനത്തിനിരയായ കേസുമായി ബന്ധപ്പെട്ടാണ് നേതാവിനെതിരെ നടപടിയെടുത്തത്. ലോക്കല്‍ കമ്മിറ്റി അംഗം കെ.എസ് രഞ്ജിത്തിനെ തരം താഴ്‌ത്തുകയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പോക്‌സോ കേസ് പ്രതി ജിനേഷിന്‍റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജില്ലയിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന് പിന്നാലെയാണ് സംഭവം. എന്നാല്‍ ബാങ്ക് പ്രസിഡന്‍റായത് കൊണ്ടാണ് മലയം ബിജുവിനെ നീക്കിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.